
ശ്രീ നാരായണ ഗുരുജയന്തി ആഘാേഷം തുടങ്ങി
- യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ പീത പതാക ഉയർത്തി
കൊയിലാണ്ടി: ഈ വർഷത്തെ ശ്രീ നാരായണ ഗുരു ദേവ ജയന്തി ആഘോഷം എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ
തുടങ്ങി. കാലത്ത് യൂണിയൻ ഓഫീസിൽ ഗുരുപൂജ നടന്നു. ശേഷം യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ പീത പതാക ഉയർത്തി.
യൂണിയൻ പ്രസിഡന്റ് കെ. എം. രാജീവൻ സുരേഷ് മേലപ്പുറത്ത്, കെ.കെ. കുഞ്ഞികൃഷ്ണൻ, ഒ. ചോയിക്കുട്ടി, വി.എസ്. സുരേന്ദ്രൻ, കെ. കെ ശ്രീധരൻ, പി. വി. പുഷ്പൻ, സന്തോഷ് കെ. വി, ആശ എം.പി. എന്നിവർ പങ്കെടുത്തു.
CATEGORIES News