
ശ്വാസം കിട്ടാതെ ഡൽഹി; ദീപാവലിക്കുശേഷം വായുമലിനീകരണ തോത് ഉയർന്നു
- അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ആർ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ
ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹി വായുമലിനീകരണ തോതിൽ ഭയാനകമായ വർധനവ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നു. സിപിസിബി പറയുന്നതനുസരിച്ച്, ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ രാവിലെ ആറ് മണി വരെ വായു ഗുണനിലവാര സൂചിക നില വളരെ മോശമാണ്.

അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ആർ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
CATEGORIES News
TAGS newdelhi