ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്

  • ഫലം പുറത്തുവിടാൻ പരീക്ഷ ബോർഡിനോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു

താമരശ്ശേരി: ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. ഇതുസംബന്ധിച്ച് ബാലാവകാശ കമ്മീഷന് കത്ത് നൽകി.നേരത്തെ പരീക്ഷ ബോർഡ് ഫലം തടഞ്ഞു വെച്ചിരുന്നു. ഫലം പുറത്തുവിടാൻ പരീക്ഷ ബോർഡിനോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷൻ്റെ ആവശ്യം. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്‌തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )