ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം

ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം

തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ്റ് പുരസ്കാരം നൽകി ആദരിച്ചത്. ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയർപേഴ്സൻ കൂടിയായിരുന്നു ഷാജി എൻ കരുൺ. ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിലാണ് പുരസ്കാരം സമ്മാനിച്ചത്.

നെറ്റ് പാക്, ഏഷ്യൻ ഫിലിം സെന്റർ എന്നിവയുടെ പിന്തുണയോടെ ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിൽ വർഷം തോറും കൊളംബോയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവൽ യുവ സിനിമാ പ്രതിഭകളെ കേന്ദ്രീകരിച്ചുള്ളതാണ്. ശ്രീലങ്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിന് മേള വേദി ഒരുക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )