
ഷാഫിയുടെ വിജയാഘോഷത്തിൽ വനിതകൾക്ക് വിലക്കുമായി ലീഗ് നേതാവ്
- ഓഡിയോ സന്ദേശം പുറത്ത്. ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല
കണ്ണൂർ: വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക് കല്പ്പിച്ച ലീഗ് നേതാവിൻ്റെ ഓഡിയോ പുറത്ത്. വനിതാ പ്രവർത്തകർ ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കി കൊണ്ട് കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദാണ് ഓഡിയോ അയച്ചത്.
വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ പാനൂരിൽ യുഡിഎഫ് പാനൂർ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന പരിപാടിയിലാണ് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വനിതകൾക്ക് വിലക്കുള്ളത്.അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് ഓഡിയോ സന്ദേശത്തിൽ പറഞ്ഞത്.വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണം, എന്നാൽ റോഡ് ഷോയിലും ആഘോഷ പ്രകടനങ്ങളിലും പങ്കെടുക്കേണ്ടതില്ല. അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നുമാണ് നിർദേശത്തിലുള്ളത് . അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.