
ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു
- മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്
ഷാർജ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു.2025 ജനുവരി ഒന്നിന് എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ആയിരിക്കും.

പൊതു അവധി പ്രഖ്യാപിച്ചത് മാനവവിഭവശേഷി വകുപ്പാണ്. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്‌ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു