
ഷിംല ഫിലിം ഫെസ്റ്റിവൽ;ശ്രീജിത്ത് പൊയിൽക്കാവിൻ്റെ നജസ്സ് മികച്ച ഇന്ത്യൻ സിനിമ
- പെട്ടി മുടി ദുരന്ത ഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയ കുവി എന്ന പെൺനായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കൊയിലാണ്ടി : 10-ാമത് ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ സിനിമയ്ക്കുളള പുരസ്കാരം നജസ്സ്- An Impure story എന്ന ചിത്രത്തിന് ലഭിച്ചു . പെട്ടി മുടി ദുരന്ത ഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയ കുവി എന്ന പെൺനായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവാണ് ചിത്രം സംവിധാനം ചെയ്തത്. ഡോക്ടർ മനോജ് ഗോവിന്ദൻ,മുരളി നീലാംബരി എന്നിവർ ചേർന്നാണ് നജസ്സ് നിർമിച്ചത്.
കുവിക്കൊപ്പം ടിട്ടോ വിൽസൻ,സജിതാ മഠത്തിൽ, അമ്പിളി സുനിൽ, കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മനോജ് ഗോവിന്ദൻ, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്.ഛായാഗ്രഹണം-വിപിൻ ചന്ദ്രൻ, സംഗീതം- സുനിൽ കുമാർ പി.കെ.