
ഷിരൂർ മണ്ണിടിച്ചിൽ; ട്രക്കിന്റെ ക്രാഷ് ഗാഡ് കണ്ടെത്തി
- അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ്
ഷിരൂർ: ഷിരൂർ മണ്ണിടിച്ചിലിൽ വൻവഴിത്തിരിവ്. ട്രക്കിന്റെ ക്രാഷ് ഗാഡ് കണ്ടെത്തി. ട്രക്ക് കണ്ടെത്തിയേക്കുമെന്നാണ് കരുതുന്നത്. അർജുൻ്റെ ലോറി, ഭാരത് ബെൻസിന്റെ ബാക്ക് ബംമ്പറിന് സമാനമായ ഭാഗം ഡ്രഡ്‌ജിങ്ങിൽ കണ്ടെത്തി. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞു.
നേരത്തെ തെരച്ചിലിൽ അർജുൻ്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയിലേതാണെന്ന് മനാഫ് പറഞ്ഞു. പോയിന്റ് 2 വിൽ നടന്ന തെരച്ചിലിലാണ് കയറുൾപ്പെടെയുള്ളവ കണ്ടെത്തിയത്. പുഴയിൽ നിന്ന് വസ്ത്രഭാഗങ്ങളും കണ്ടെത്തി. അർജുന്ടെ വസ്ത്രങ്ങളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
CATEGORIES News