
ഷോപ്പിംഗ് വിസ്മയം തീർക്കാൻ ലുലു മാൾ സെപ്‌തം. 9 മുതൽകോഴിക്കോട്ട്
- ഇന്ത്യയിലെ ലുലു മാളിൻ്റെ ഏഴാമത്തെ മാളാണിത്
കോഴിക്കോട് :കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിൻ്റെ പ്രവർത്തനം സെപ്‌തംബർ 9 ന് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഓണത്തിന് മുമ്പ് കോഴിക്കോട് മാളിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ലുലു മാളിൻ്റെ ഏഴാമത്തെ മാളാണിത്. ലുലു ഹൈപ്പർ മാർർക്കറ്റിന് പുറമ ഇന്ത്യൻ, അന്തർദേശീയ ഫാഷൻ, ലൈഫ്സ്റ്റൈൽ ബ്രാൻഡുകളും എന്റർടെയിമെന്റ് സൗകര്യങ്ങളും ഇവിടേയുണ്ടാകും. സെപ്‌തംബർ 9 ന് രാവിലെ 11.30 നാണ് ഉദ്ഘാടനം.

“എല്ലാ ബ്രാൻഡുകളും ഇപ്പോൾ കോഴിക്കോട് ലുലു മാളിൽ ഉണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫിറ്റ്-ഔട്ടുകൾ അതിവേഗം പുരോഗമിക്കുകയാണ്, ഉടൻ തന്നെ ലോഞ്ച് ചെയ്യും… കോഴിക്കോട്ട് ലുലു മാളിലെ ഗംഭീരമായ ഉദ്ഘാടനത്തിനും സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവത്തിനും വേണ്ടി കാത്തിരിക്കുക” എന്നായിരുന്നു ലുലു മാൾസ് ഇന്ത്യ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ നേരത്തെ കുറിച്ചത്.