സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് അനിശ്ചിത കാല സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം

സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് അനിശ്ചിത കാല സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം

  • എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.


രൂക്ഷവിമർശനമാണ് പൊലീസ് മർദ്ദനങ്ങൾക്കെതിരെവി ഡി സതീശൻ സഭയിൽ ഉന്നയിച്ചത്. പേരൂർക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )