
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങി
- പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ അറിയിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങിക്കിടക്കുന്നു. മൂന്ന് വർഷത്തിനിടെ സ്കോളർഷിപ്പ് തുകയായി നൽകാനുള്ളത് 23 കോടിയിലേറെ രൂപയാണ്. ആയിരക്കണക്കിന് വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ അറിയിച്ചു. ക്ഷേമനിധിയിൽ അംഗത്വമുള്ള ഓരോ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്. എന്നാൽ അത് ലഭിച്ചിട്ട് ഇപ്പോൾ രണ്ട് വർഷമായി. ഏകദേശം മലപ്പുറം ജില്ലയിൽ മാത്രം 22,000 കുട്ടികൾക്ക് രണ്ട് വർഷത്തെ സ്കോളർഷിപ് തുകയിൽ ഒരു കോടി 60 ലക്ഷത്തിന് മുകളിൽ ലഭിക്കാനുണ്ട്.

കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്. മൂന്ന് കോടി 70 ലക്ഷം രൂപയാണ് കൊല്ലത്ത് കൊടുക്കാൻ ബാക്കിയുള്ളത്. കോഴിക്കോട് ജില്ലയിൽ മൂന്ന് കോടി 20 ലക്ഷത്തിലധികം രൂപം കുടിശ്ശികയുണ്ട്.
