സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം

കോഴിക്കോട്: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്‌ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിൻ്റെ ഔദ്യോഗിക കണക്കിൽ ഈ വർഷം രണ്ടുപേർ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.

12പേരുടെ മരണം അമീബിക് മസ്‌തിഷ്‌ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതർ പറയുന്നത്. 18പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേർക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )