
സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
- വടക്കൻ കേരളത്തിലാണ് വോട്ടർമാരുടെ ഏറ്റവും വലിയ പങ്കാളിത്തം ദൃശ്യമാകുന്നത്.
തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ ശക്തമായ പോളിങ് രേഖപ്പെടുത്തി. പോളിങ് ശതമാനം 17.45 % ആയി ഉയർന്നു. വടക്കൻ കേരളത്തിലാണ് വോട്ടർമാരുടെ ഏറ്റവും വലിയ പങ്കാളിത്തം ദൃശ്യമാകുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മികച്ച പോളിങ് തുടരുമ്പോൾ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് നിലവിൽ ഏറ്റവും കുറഞ്ഞ ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

പരമ്പരാഗതമായി വോട്ടിങ്ങിൽ മുന്നിട്ടുനിൽക്കുന്ന കണ്ണൂർ ഇത്തവണയും ആധിപത്യം തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനത്തിൽ ഇടിവ് നേരിട്ട മധ്യകേരളത്തിലെ ജില്ലകളായ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ഇത്തവണ വോട്ടർമാർ വലിയ ആവേശത്തോടെയാണ് എത്തുന്നത്.
CATEGORIES News
