സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും

സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും

  • കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നത്. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കണ്ട് മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )