
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
- 2,120 രൂപ ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ റെക്കോർഡ് വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. 2,120 രൂപ ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന്റെ വില ഒരു ലക്ഷത്തിന് താഴെയെത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,265 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7995 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5160 രൂപ.
