
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
- ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അർഥമാക്കുന്നത്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടായിരിക്കും. അതേസമയം തെക്കു പടിഞ്ഞാറൻ ബിഹാറിനു മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നതിനാലും വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.