
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ശനിയാഴ്ച
- നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) നൽകിയ അവധിയാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്.
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) നൽകിയ അവധിയാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് രണ്ടു ദിവസം പെരുന്നാൾ അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.
CATEGORIES News
TAGS KOZHIKODE