
സംസ്ഥാനത്ത് വീണ്ടും നിപ മരണം
- മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ സ്ഥിരീകരിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പുറമേ, പുണെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ കണ്ടെത്തി.

കഴിഞ്ഞമാസം (ജൂൺ) 28നാണ് പെൺകുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. ഈ മാസം ഒന്നാം തീയതി പെൺകുട്ടിയുടെ മസിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്. നിപ സംശയത്തെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്.
CATEGORIES News