
സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്‌തമായ മഴയ്ക്കു സാധ്യത
- ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്‌തമായ മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വരെ കേരള തീരത്ത് ഉയർന്ന തിരയ്ക്കു സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുകയാണ് . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
CATEGORIES News