സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

  • ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 11935 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 95480 രൂപയും നൽകേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )