സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി

സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി

  • ഇന്ന് പവന് 520 രൂപയാണ് കൂടിയത്

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 59,520 രൂപയായി. ഗ്രാമിന് 7,440 രൂപയുമായി. ഇന്നലെ 480 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു.

ഈ വർഷം മാത്രം സ്വർണ വിലയിലുണ്ടായ വർധന 27 ശതമാനമാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വർണ്ണവില വർധിക്കുകയാണ്. വെള്ളിയുടെ വിലയിലും വർധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )