
സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു
- 68,080 രൂപയായാണ് വില വർധിച്ചത്
കൊച്ചി : സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇന്നും വൻതോതിൽ ഉയർന്നു. പവന് 680 രൂപയുടെ വർധനയാണ് ഉണ്ടായത്.

68,080 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 85 രൂപ ഉയർന്ന് 8510 ആയാണ് സ്വർണവില വർധിച്ചത്.