
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
- ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ
കൊച്ചി :സംസ്ഥാനത്ത് സ്വർണത്തിന്റെ വില കൂടി.ഒരു പവൻ സ്വർണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയായി.

ഒരാഴ്‌ചക്കിടെ മാത്രം 2,200 രൂപയുടെ വർധനയാണ് സ്വർണ വിലയിലുണ്ടായത്. കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി അറുപതിനായിരം കടന്നത് .