
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
- ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9305 രൂപയായി കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9305 രൂപയായി കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപയും കുറഞ്ഞു. 74,440 രൂപയായാണ് സ്വർണത്തിന്റെ വില കുറഞ്ഞത്. ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. രണ്ടാഴ്ചയായി വില ഉർന്നതിന് ശേഷമാണ് ഇപ്പോൾ വില ഇടിഞ്ഞത്.

സ്പോട്ട് ഗോൾഡ് വിലയിൽ 0.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഔൺസിന് 3,364.29 ഡോളറായാണ് വില കുറഞ്ഞത്.