സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

  • ഉച്ചക്ക് ശേഷവും വർധന

കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് രണ്ടുതവണ വില കൂടി. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വർധിച്ച് 11,220 രൂപയും പവന് 600 രൂപ കൂടി 89,760 രൂപയുമായി. രാവിലെ ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായിരുന്നു വില.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്ന് കുതിപ്പ് രേഖപ്പെടുത്തിയത്. ആഗോളവിപണിയിൽ സ്വർണവില വർധിച്ചതോടെയാണ് സംസ്ഥാനത്ത് വില കൂടിയത്. ഇന്നലെ 3890 ഡോളറായിരുന്ന ട്രോയ് ഔൺസിന് ഇന്ന് രാവിലെ 3,964 ഡോളറും ഉച്ചക്ക് 4,018 ഡോളറുമായി. നിലവിൽ വർധനവിന്റെ ട്രെന്റാണ് കാണിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )