
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ
- ഗ്രാമിന് 105 രൂപയാണ് കൂടിയത്
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് സ്വർണത്തിന് 840 രൂപ വർധിച്ചു. നിലവിൽ 66,720 രൂപയായി ഉയർന്നാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്.

ഗ്രാമിന് 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.