
സംസ്ഥാനത്ത് സ്വർണവില 63,000 കടന്ന് റെക്കോർഡ് കുതിപ്പ്
- ഇന്ന് സ്വർണത്തിന് 760 രൂപ കൂടി
കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വർണവില ഇന്ന് 63,000 കടന്നിരിയ്ക്കുന്നു.

ഇന്ന് 760 രൂപ വർധിച്ചതോടെയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില 63,000 കടന്നത്. ഗ്രാമിന് 95 രൂപയാണ് കൂടിയത് . 7905 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.