സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി

സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി

  • ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി

കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി.

കഴിഞ്ഞ വ്യാഴാഴ്‌ച സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില വെള്ളിയാഴ്ച അൽപം കുറഞ്ഞിരുന്നു. ശനിയാഴ്ച‌ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഈ വർഷം മാത്രം 7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )