സംസ്ഥാനപാതയിൽ കരുമല മേഖലയിൽ അപകടങ്ങൾ കൂടുന്നു

സംസ്ഥാനപാതയിൽ കരുമല മേഖലയിൽ അപകടങ്ങൾ കൂടുന്നു

  • നാട്ടുകാർ ആശങ്കയിൽ

എകരൂൽ:സംസ്ഥാനപാതയിൽ കരുമല മേഖലയിൽ അപകടങ്ങൾ കൂടുന്നു. കരുമല വളവ്, ഉപ്പുംപെട്ടി ഭാഗങ്ങളിലായി ഇതിനകം ഏഴ് അപകട മരണങ്ങൾ നടന്നു. അപകടത്തിൽ ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് .കഴിഞ്ഞ ദിവസം പുലർച്ചെ കാർ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചു കയറുകയും കാർ യാത്രികരായ 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് .

ഉപ്പുംപെട്ടിയിൽ പെട്രോൾ പമ്പിനു സമീപം സ്‌കൂട്ടറിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് എകരൂൽ ശ്രീധരൻ നായർക്ക് (70) പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ കൂടുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )