സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി

സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി

  • മന്ത്രി ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേക ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. IRO TRAFFE എന്ന പേരിൽ ഉള്ള ഫിലിം ഫെസ്റ്റിവലോടെയാണ് ട്രാൻസ്ജൻഡർ കലോത്സവത്തിന് തുടക്കമായത്. ട്രാൻസ് വ്യക്തികൾ ഭാഗമായ 10 സിനിമകളുടെ പ്രദർശനം കൈരളി ശ്രീ തിയേറ്ററിൽ നടന്നു.

മന്ത്രി ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായ ട്രാൻസ് വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. കലാസാംസ്‌കാരിക മേഖലകളിൽ ട്രാൻസ് സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കലോത്സവത്തിനെത്തും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം നാളെ സമാപിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )