
സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
- പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളും യോഗത്തിൽ വ്യക്തമാക്കും
തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളും യോഗത്തിൽ വ്യക്തമാക്കും.പൊതുജനങ്ങൾക്കുള്ള മാർഗനിർദേശങ്ങളും യോഗത്തിൽ വിശദീകരിക്കും. ചീഫ് ഇലക്ടറൽ ഓഫീസർ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു.
ക്രമസമാധാന പ്രശ്നങ്ങൾ, പ്രശ്‌നബാധിത മേഖലകൾ തുടങ്ങിയവ ചർച്ചയായി. പ്രശ്നബാധിത ബൂത്തുകൾ, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ട് ചീഫ് ചീഫ് ഇലക്ടറൽ ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
CATEGORIES News
