
സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ നശിപ്പിച്ചു
- മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ പിടികൂടിയ 211 വാഹനങ്ങൾക്ക് 4,48,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കൊച്ചി: സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ നശിപ്പിച്ചു. കൊച്ചിയിൽ നൂറിലധികം എയർ ഹോണുകളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. കൂടാതെ മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ പിടികൂടിയ 211 വാഹനങ്ങൾക്ക് 4,48,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഒക്ടോബർ 13 മുതൽ 19 വരെയാണ് സംസ്ഥാന വ്യാപകമായി എയർ ഹോൺ പരിശോധന നടന്നത്.

എയർ ഹോണുകൾ മുഴക്കി അമിതവേഗതയിൽ സഞ്ചരിച്ച 211 വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് പിടികൂടി. 4,48,000 രൂപ പിഴയും ചുമത്തി. പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളറും ജെസിബിയും ഉപയോഗിച്ച് നശിപ്പിച്ചു.
CATEGORIES News
