
സംസ്ഥാന സ്കൂൾ കലോത്സവം: വീണ മത്സരത്തിൽ മികച്ച നേട്ടവുമായി ഉമാദേവിയുടെ ശിഷ്യരായ പ്രത്യുഷും, മിത്രവിന്ദയും
- ഇരുവരും വിയ്യൂർ വീക്ഷണം കലാവേദിയിൽ ഉമാദേവിയുടെ ശിക്ഷണത്തിലാണ് വീണ പഠിക്കുന്നത്
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി നാടിന്റെ അഭിമാനം ആയി മാറിയിരിക്കുകയാണ് മിത്രവിന്ദ രൺദീപ്, പ്രത്യുഷ് പ്രശോഭ് എന്നിവർ. ഇരുവരും വിയ്യൂർ വീക്ഷണം കലാവേദിയിൽ ഉമാദേവിയുടെ ശിക്ഷണത്തിലാണ് വീണ പഠിക്കുന്നത്.

മിത്രവിന്ദ രണ്ടു വർഷം മുൻപും സംസ്ഥാന ജേതാവായിരുന്നു. കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ സ്കൂൾ അധ്യാപകൻ പി.ആർ രൺദീപിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജയയുടെയും മകളാണ് മിത്രവിന്ദ. കൊയിലാണ്ടി സൃഷ്ടി ഡിസൈനർ ഇ.കെ പ്രശോഭിന്റെയും വടകര സഹകരണ വകുപ്പ് സ്റ്റാഫ് പ്രവീണയുടെയും മകനാണ് പ്രത്യുഷ് പ്രശോഭ്.
CATEGORIES News
