
സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക്
- ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്
തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ വേദിയിൽ അരങ്ങേറും. ഒപ്പം നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താൻ അരങ്ങിൽ എത്തും. രാവിലെ 9.30 മുതലാണ് മത്സരങ്ങൾ തുടങ്ങുക.

ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് . ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമേളക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്.
CATEGORIES News
