
സംസ്ഥാന സ്കൂൾ കായികമേള; ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ
- 144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. കായികമേളയിൽ ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്. 144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്.
73 സ്വർണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂർ രണ്ടാമതെത്തിയത്.
മൂന്നാമതെത്തിയ കണ്ണൂരിന് 67 സ്വർണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിൻ്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി. ഗെയിംസിലെ 526 ഇനങ്ങളും ശനിയാഴ്ചയോടെ പൂർത്തിയായി. നേരത്തേ അക്വാട്ടിക്സിലും തിരുവനന്തപുരം ചാമ്പ്യന്മാരായിരുന്നു.
CATEGORIES News