
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരം കീഴരിയൂർ സ്വദേശിനി ശാരികയ്ക്ക്
- ഡിസംബർ 3ന് തൃശൂരിൽ നടക്കുന്ന ഭിന്നശേഷി ദിനാചരണ ചടങ്ങിൽവെച്ച് പുരസ്കാരം നൽകും
കീഴരിയൂർ:സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കീഴരിയൂർ സ്വദേശിനി എ.കെ.ശാരികയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം. സംസ്ഥാനതല മാതൃക വ്യക്തിത്വങ്ങൾ എന്ന വിഭാഗത്തിലാണ് എ.കെ. ശാരിക പുരസ്കാരത്തിന് അർഹയായത്. ഡിസംബർ 3ന് തൃശൂരിൽ നടക്കുന്ന ഭിന്നശേഷി ദിനാചരണ ചടങ്ങിൽവെച്ച് പുരസ്കാരം നൽകും .

2023ൽ സിവിൽ സർവീസ് പരീക്ഷയിൽ 922-ാം റാങ്ക് നേടിയ ശാരികയ്ക്ക് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസിലാണ് നിയമനം കിട്ടിയത്.ജന്മനാ സെറിബ്രൽ പാൾസി രോഗബാധിതയായ ശാരിക, വീൽച്ചെയറിൽ ഇരുന്നാണ് സിവിൽ സർവീസ് എന്ന സ്വപ്നം നേടിയത്.ശാരികയ്ക്കു ഇടതു കൈയിലെ മൂന്നുവിരലുകൾ മാത്രമേ ചലിപ്പിക്കാനാകൂ.

CATEGORIES News