സങ്കീർണമായ സാങ്കേതികവിദ്യ ചിന്തകൾക്കപ്പുറത്തേക്ക് കാര്യങ്ങളെ എത്തിക്കുന്നു -ഡോ.വി.വേണു
- കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ പുതിയ ഭാരവാ ഹികളെ തിരഞ്ഞെടുത്തു
കോഴിക്കോട് :യുക്തിരഹിതമായ ലോകത്തിലേക്കാണ് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്റെ(സിഎംഎ) പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഹോട്ടൽ താമസ സൗകര്യമൊരുക്കുന്ന ഓൺലൈൻ ശൃംഖലയ്ക്ക് ഒരു ഹോട്ടൽ പോലുമില്ല. ഏറ്റവും കൂടുതൽ ടാക്സി സൗ കര്യമൊരുക്കുന്നവർക്കും ഒരു ടാക്സിപോലും സ്വന്തമായില്ല. സങ്കീർണമായ സാങ്കേതികവിദ്യയാണ് ചിന്തകൾക്കപ്പുറത്തേക്ക് കാര്യങ്ങളെ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രസിഡന്റ്റായി കെ. ആനന്ദമണിയും മറ്റ് ഭാരവാഹികളും സ്ഥാനമേറ്റു. നെതർലൻഡ്‌സിലെ ‘സിഗ്നി ഫൈ’ ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫീസർ ടോണി തോമസ് മുഖ്യാതിഥിയായി. കെ. ആനന്ദമണി, സിഎംഎ മുൻ പ്രസിഡൻ്റ് ടി.എൻ. സുജിത്ത് കുമാർ, മാനേജ്‌മെൻ്റ് കമ്മിറ്റി അംഗം സി.എം. പ്രദീപ് കുമാർ, ശ്രീനാഥ് മൂർച്ചിലോട്ട്, രവി ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.