
സനൽ കുമാർ ശശിധരന് എതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കും
- നടി നൽകിയ പരാതി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ്
കൊച്ചി:നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുമെന്ന് പോലീസ് അറിയിച്ചു.നടി നൽകിയ പരാതി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ്.

ഇയാൾ വിമാനത്താവളത്തിൽ എത്തിയാലുടൻ പിടികൂടാനാണ് സർക്കുലർ. പിന്തുടർന്ന് ശല്യം ചെയ്യുകയാണ് എന്നുള്ള നടിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. എറണാകുളം എളമക്കര പോലീസ് ആണ് കേസെടുത്തത്.
CATEGORIES News
