സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന ഓണസമ്മാനമായി വെള്ളിച്ചെണ്ണയ്ക്ക് ഓഫർ

സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന ഓണസമ്മാനമായി വെള്ളിച്ചെണ്ണയ്ക്ക് ഓഫർ

  • സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിറ്റുവരവാണിത്

തിരുവനന്തപുരം:സപ്ലൈകോയിൽ റെക്കോർഡ് വിൽപന. ഓണക്കാലത്ത് വിൽപന 319 കോടി രൂപ കടന്നു. ഇന്നലെ മാത്രം 21 കോടിയുടെ വിൽപന നടന്നു. സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിറ്റുവരവാണിത്.

300 കോടിയുടെ വിൽപനയായിരുന്നു ഈ ഓണക്കാലത്ത് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. അതിനിടെ ഓണ സമ്മാനമായി വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ ഓഫർ പ്രഖ്യാപിച്ചു. നോൺ സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഓഫർ ലഭിക്കുക. 1500 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങിയാൽ 50 രൂപയാണ് വെളിച്ചെണ്ണയ്ക്ക് കിഴിവായി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )