
സപ്ലൈകോയിൽ സബ്സിഡി മുളകിന് രണ്ട് രൂപ കുറച്ചു
- ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും
തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള സാധനങ്ങൾക്ക് വില കൂട്ടിയതിന് വലിയ വിമർശനങ്ങൾ വന്നതിനു പിന്നാലെ മുളകിൻ്റെ വില രണ്ട് രൂപ കുറച്ചു. അരക്കിലോ മുളകിന് 75ൽ നിന്ന് 73 രൂപയാക്കിയാണ് കുറച്ചത്.
മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വർധിപ്പിച്ചു.

സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്‌സിഡി സാധനങ്ങളുടെ വിലവർധന. സെപ്‌തംബർ 5 മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും.
CATEGORIES News