സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

  • 14 ജില്ലാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ആകെ 170 വിപണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക

തിരുവനന്തപുരം :സബ്‌സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാൻ കൺസ്യൂമർഫെഡും സപ്ലൈകോയും. ഏപ്രിൽ 12 മുതൽ 21 വരെ കൺസ്യൂമർ ഫെഡിന്റെ വിഷു ഈസ്റ്റർ സബ്സിഡി വിപണി പ്രവർത്തിക്കും.14 ജില്ലാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ആകെ 170 വിപണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക.

അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, മുളക്, വെളിച്ചെണ്ണ തുടങ്ങി നിത്യോപയോഗ സാധങ്ങൾക്ക് സബ്‌സിഡി ലഭിക്കും.പൊതു വിപണിയിൽ 1605 രൂപയിലധികം വില വരുന്ന സാധനങ്ങൾ 1136 രൂപയ്ക്കാണ് കൺസ്യൂമർ ഫെഡ് വഴി ലഭ്യമാക്കുന്നത്. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം സ്റ്റാച്യുവിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )