
സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില കുറച്ചു
- 4 മുതൽ 10 രൂപവരെ കുറയും
കൊച്ചി : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്,
വൻപയർ എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ. വെള്ളിമുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ഇവ ലഭ്യമാകും.
കിലോയ്ക്ക് നാലുമുതൽ 10 രൂപവരെയാണ് കുറയുക. കടല– 65, ഉഴുന്ന്–90, വൻപയർ–75, തുവരപ്പരിപ്പ്–105, മുളക്–500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് ജിഎസ്ടി അടക്കം പുതിയ വില. നേരത്തേ ഇത് കടല–69, ഉഴുന്ന്–95, വൻപയർ–79, തുവരപ്പരിപ്പ്–115, മുളക്- – 500 ഗ്രാമിന് 68.25 രൂപ എന്നിങ്ങനെയായിരുന്നു
CATEGORIES News