സബ് ട്രഷറി കെട്ടിട പ്രവർത്തി ഉടൻ ആരംഭിക്കുക- കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് യൂണിറ്റ് സമ്മേളനം

സബ് ട്രഷറി കെട്ടിട പ്രവർത്തി ഉടൻ ആരംഭിക്കുക- കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് യൂണിറ്റ് സമ്മേളനം

  • സമ്മേളനം നഗരസഭാ കൗൺസിലർ ടി പി ശൈലജ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : പുനർ നിർമ്മിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് യൂണിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.സമ്മേളനം നഗരസഭാ കൗൺസിലർ ടി പി ശൈലജ ഉദ്ഘാടനം ചെയ്തു. രവി കോവിലേരി അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് ലഭിച്ച യൂണിറ്റ് അംഗവും കവിയും ആയ മോഹനൻ നടുവത്തൂരിനെ സമ്മേളനത്തിൽ ആദരിച്ചു.

ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി, പ്രസിഡന്റ് പി വി രാജൻ, പി കെ ബാബുരാജ്, ബാബുരാജ് കലേക്കാട്ട്, ചന്ദ്രൻ എം കെ, ബാലകൃഷ്ണൻ അണേല, എന്നിവർ സംസാരിച്ചു. ഈ ചന്ദ്രൻ സ്വാഗതവും കെ സി നാരായണി നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി ബാബുരാജ് കലേക്കാട്ട് പ്രസിഡണ്ടും രവി കോവിലേരി സെക്രട്ടറിയും ടി എം ബാലകൃഷ്ണൻ ട്രഷററായും സമ്മേളനവും തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )