
സഭയിൽ കയ്യാങ്കളി; സഭ ഇന്നത്തേക്ക് പിരിഞ്ഞു
- അടിയന്തര പ്രമേയ ചർച്ചയില്ല
തിരുവനന്തപുരം :നിയമസഭയിൽ കയ്യാങ്കളി. സഭ ഇന്നത്തേക്ക് പിരിച്ചു വിട്ടു. സഭയിലെ ദൃശ്യങ്ങൾ നൽകാതെ സഭ ടീവി.
സ്പീക്കറുടെ കസേരയിൽ ഇരുന്ന് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചത് അപമാനമാണെന്നും . നിങ്ങൾക്ക് പക്വത ഇല്ലെന്നും ആരാണ് പ്രതിപക്ഷ നേതാവ് എന്ന് പ്രതിഷേധിച്ച പ്രതിപക്ഷത്തോട് സ്പീക്കറുടെ ചോദ്യം. സ്പീക്കറുടെ കസേരയിൽ ഇരുന്ന് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചത് അപമാനവും പക്വതയില്ലായ്മയും എന്ന് വി.ഡി. സതീശൻ. സംഭവത്തെതുടർന്ന് ചോദ്യോത്തരവേള ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. അതേ സമയം സഭാകവാടത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.
