സമരം തുടരും -കിസാൻ മസ്‌ദൂർ മോർച്ച

സമരം തുടരും -കിസാൻ മസ്‌ദൂർ മോർച്ച

  • താങ്ങുവില നിയമം പാസാക്കും വരെയാണ് സമരം തുടരുക

കോഴിക്കോട് : മിനിമം താങ്ങുവില നിയമമാക്കുന്നതുവരെ ദില്ലി ചലോ കർഷക പ്രക്ഷോഭം തുടരുമെന്ന് കിസാൻ മസ്‌ദൂർ മോർച്ച ദേശീയ നേതാക്കളായ സർവൻസിങ് പസ്ഥർ, രജ്‌വി ന്ദർസിങ് ഗോൾഡൻ എന്നിവർ കോഴിക്കോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഡോ. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരമുള്ള
ഒന്നാം കർഷക സമരത്തെത്തുടർന്ന് മോദി സർക്കാർ ഒപ്പിട്ട കരാർ നടപ്പാക്കാത്തതിനെത്തുടർന്നാണ് വീണ്ടും സമരം ആരംഭിക്കേണ്ടി വന്നത്. 12 പേർ ഇതിനകം രക്തസാക്ഷികളായി. രാജ്യത്തെ ഫാസിസ്റ്റ്-കോർപ്പറേറ്റ് കൂട്ടുകെട്ട് തകർ ക്കപ്പെടേണ്ടത് കർഷകരുടെയും തൊഴിലാളികളുടെയും പീഡിത ജനവിഭാഗങ്ങളുടെയും ആവശ്യമാണ്.

ആരുഭരിച്ചാലും കർഷകരുടെ ന്യായമായ അവകാശങ്ങൾ നേടുന്നതിനുള്ള സമ്മർ ദഗ്രൂപ്പായി കിസാൻ – മസ്‌ദൂർ മോർച്ച പ്രവർത്തിക്കും. ലോകത്തെ 10 രാജ്യങ്ങളിൽ ഇന്ന് കർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്- നേതാക്കൾ പറഞ്ഞു.

സമരത്തിൽ സായുധ സേനയുടെ വെടിയേറ്റു മരിച്ച യുവകർഷകൻ ശുഭ്‌കരൺ സിങ്ങിന്റെ ചിതാഭസ്മവുമായാണ് കർഷക നേതാക്കൾ പ്രസ്ക്ലബ്ബിലെത്തിയത്. എസ്.കെ. പ്രതിമയ്ക്കു സമീപം വിവിധ ഗാന്ധിയൻ, പരിസ്ഥിതി സംഘടനകളുടെ പ്രവർത്തകർ ചിതാഭസ്മകലശത്തിൽ പുഷ്പാർച്ചന നടത്തി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )