
സമസ്‌ത കേരളത്തിന്റെ സൂര്യതേജസ്’ -സന്ദീപ് വാര്യർ
- സന്ദീപ് വാര്യർ മുൻപ് ഏത് പാർട്ടിയിലെന്നത് കാര്യമാക്കേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം :തിരഞ്ഞെടുപ്പ് ദിവസം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ട് സന്ദീപ് വാര്യർ. ഇന്ത്യൻ ഭരണഘടനയുടെ കൈയ്യെഴുത്ത് പതിപ്പ് ഉപഹാരമായി നൽകി. സമസ്ത കേരളത്തിന്റെ സൂര്യതേജസാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സന്ദീപ് വാര്യർ മുൻപ് ഏത് പാർട്ടിയിലെന്നത് കാര്യമാക്കേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മതപരവും ആത്മീയവും സാമുദായിക വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന് നേതൃത്വം നൽകുന്ന പണ്ഡിതശ്രേഷ്ടരാണ് ജിഫ്രി തങ്ങളെന്നും സന്ദീപ് വാര്യർ പറഞ്ഞു. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവാണുള്ളതെന്നും കാണാൻ സാധിച്ചതിലും അനുഗ്രഹം തേടാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും സന്ദീപ് വാരിയർ കൂട്ടിച്ചേർത്തു.
