
സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് എഡിജിപി മനോജ് എബ്രഹാം
- 40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജന്റ്സ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് എബ്രഹാം. അതേ സമയം 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം നൽകി.

സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ ഉള്ളപ്പോഴാണ് എഡിജിപിക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കിയത്. ഡിജിപി അറിയാതെ പ്രത്യേക സംവിധാനം ഉണ്ടാക്കിയത് സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ നിലനിൽക്കെയാണ് നടപടി.
CATEGORIES News