
സമൂഹമാധ്യമങ്ങളിലൂടെ പഠനകാര്യങ്ങൾ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
- കുട്ടികൾക്ക് അമിതഭാരമുണ്ടാക്കുന്നുവെന്ന് സർക്കുലർ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വാട്ട്സാപ്പ് വഴി നോട്സ് അയക്കുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ . ഇതുമായി ബന്ധപ്പെട്ട് ആർഡിഡിമാർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി.പഠനകാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

ബാലാവകാശ കമ്മിഷൻ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ നോട്സ് നൽകുന്നത് കുട്ടികൾക്ക് അമിതഭാരമുണ്ടാക്കുന്നുവെന്ന് സർക്കുലറിൽ പറയുന്നു. പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും സാധിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.

CATEGORIES News