സരോവരം ബയോ പാർക്കിൽ നവീകരണ പ്രവൃത്തി ആരംഭിച്ചു

സരോവരം ബയോ പാർക്കിൽ നവീകരണ പ്രവൃത്തി ആരംഭിച്ചു

  • നവീകരണം നടത്തുന്നത് വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 2.19 കോടി രൂപ വിനിയോഗിച്ചാണു

കോഴിക്കോട്: സരോവരം ബയോ പാർക്കിൽ നവീകരണ പ്രവൃത്തി ആരംഭിച്ചു.നവീകരണം നടത്തുന്നത് വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 2.19 കോടി രൂപ വിനിയോഗിച്ചാണു . കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഓടും ആവശ്യമായിടത്ത് പട്ടികയും കൈക്കോലും മാറ്റുന്ന പ്രവൃത്തിയും ചുറ്റുമതിൽ തകർന്നിടത്തു പുനർനിർമിക്കുന്ന പ്രവൃത്തിയുമാണ് ഇപ്പോൾ നടക്കുന്നത്. മഴയ്ക്കു മുൻപേ അവ പൂർത്തിയാക്കും.നവീകരണത്തിൻ്റെ ഭാഗമായി പാർക്കിലെ എല്ലാ ലൈറ്റുകളും മാറ്റും. നിലവിലുള്ള ലൈറ്റുകൾ പലതും തകർന്നിട്ടുണ്ട്.

കൂടാതെ ബോൾ രൂപത്തിലുള്ള ലൈറ്റുകളിൽ മഴവെള്ളം കയറുന്നതിനാൽ അതെല്ലാം മാറ്റും. പകരം പുതിയ ഡിസൈനിലുള്ള ലൈറ്റുകൾ വയ്ക്കും. 25 സ്‌ഥലത്തു വേസ്‌റ്റ് ബിൻ സ്‌ഥാപിക്കും. കൂടാതെ നിരീക്ഷണ ക്യാമറകളും വിവിധ ഭാഗങ്ങളിലായി ഘടിപ്പിക്കും.കൂടാതെ കുട്ടികളുടെ കളിസ്ഥലവും നവീകരിക്കുന്നുണ്ട്. തകർന്ന ഇരിപ്പിടങ്ങൾ മാറ്റുക, ആവശ്യമെങ്കിൽ പുതിയ ഇരിപ്പിടം സ്ഥാപിക്കുക, ഓപ്പൺ സ്റ്റേജ് പരിസരത്തു റെയിൻ ഷെൽട്ടർ നിർമിക്കുക, പുതിയ ശുചിമുറി നിർമാണം തുടങ്ങിയവയും നവീകരണത്തിന്റെ ഭാഗമായി നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )