സവർക്കർ പുരസ്ക‌ാരം ശശി തരൂർ ഏറ്റുവാങ്ങില്ല

സവർക്കർ പുരസ്ക‌ാരം ശശി തരൂർ ഏറ്റുവാങ്ങില്ല

  • ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് അവാർഡ് സമ്മാനിക്കുന്നത്.

കോട്ടയം: സവർക്കർ പുരസ്ക‌ാരം ശശി തരൂർ ഏറ്റുവാങ്ങില്ല. തരൂരോ, അദ്ദേഹത്തിന്റെ ഓഫിസോ അറിയാതെയാണ് ഇത്തരമൊരു പുരസ്കാരം പ്രഖ്യാപിച്ചതെന്നും അവാർഡ് ഏറ്റുവാങ്ങില്ലെന്നും, അദ്ദേഹത്തിന്റെ ഓഫിസ് സ്ഥിരീകരിച്ചു.എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം കോൺഗ്രസ് എംപിയായ ശശി തരൂരിന് നൽകുമെന്നായിരുന്നു സംഘാടകർ പ്രഖ്യാപിച്ച ത് ന്യൂഡൽഹി എൻഡിഎംസി കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് അവാർഡ് സമ്മാനിക്കുന്നത്.

തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി പുരസ്കാര ജേതാക്കളാണ്.
പൊതുസേവനത്തിലും സാമൂഹിക രാഷ്ട്രീയ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിവിധ മേഖലകളിലെ പ്രഗത്ഭവ്യക്തികൾക്കാണ് പുരസ്ക്‌കാരം.ദേശീയ, ആഗോള തലങ്ങളിലെ ഇടപെടലുകളാലാണ് തരൂരിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് എച്ച്ആർഡിഎസ് അറിയിച്ചു. തരൂർ പരിപാടിയിൽ എത്തുമെന്ന് ഉറപ്പു നൽകിയതായും സംഘാടകർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )